ആലപ്പുഴ: യൂഡിഎഫ് പിന്തുണയില്‍ പ്രസിഡന്റായ സിപിഎം പ്രതിനിധി വിജയമ്മ ഫിലേന്ദ്രനാണ് യുഡിഎഫ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജിവെക്കുന്നത്. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തിലാണ് യുഡിഎഫിന്റെ പിന്തുണയോടെ വിജയമ്മ പ്രസിഡന്റായത്. സംസ്ഥാന കമ്മറ്റി തീരുമാനത്തില്‍ നിന്ന് വ്യത്യസ്ഥമായി എടുത്ത തീരുമാനം പാര്‍ട്ടിയെത്തന്നെ തിരിഞ്ഞുകൊത്തുന്ന സാഹചര്യമുണ്ടാക്കുമെന്ന് ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗം വിലയിരുത്തിയ സാഹചര്യത്തിലാണ് സിപിഎം നിര്‍ദ്ദേശം
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിലാണ് സിപിഎം പ്രതിനിധി യുഡിഎഫ് പിന്തുണയില്‍ പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിലെ രവികുമാറിനും ആയിരുന്നു. 18 അംഗ പഞ്ചായത്തില്‍ യൂഡിഎഫിനും ബിജെപിക്കും ആറ് സൂറ്റുകള്‍ വീതമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 5 സീറ്റും ഒരു സ്വതന്ത്രനും. കഴിഞ്ഞ തവണ ഇടതുപക്ഷം ഭരിച്ചിരുന്ന പഞ്ചായത്താണിത്.
കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം പ്രതിനിധി പ്രസിഡന്റ് പദത്തിലെത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്ന കൂട്ടുകെട്ടിന്‍റെ സൂചനയാണിതെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു. ജനാധിപ
ത്യ മഹിളാ അസോസിയേഷന്‍ ചെന്നിത്തല വില്ലേജ് കമ്മിറ്റി അംഗമാണ് വിജയമ്മ ഫിലേന്ദ്രന്‍. കോണ്‍ഗ്രസ് മാന്നാര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന രവികുമാര്‍ രണ്ടുവര്‍ഷവും തുര്‍ന്ന് മൂന്നുവര്‍ഷം കോണ്‍ഗ്രസ് അംഗങ്ങളായ ഷിബു കളിമണ്‍തറയും അഭിലാഷ് തുമ്പിനാത്തും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനുമായിരുന്നു ധാരണ.

