കണ്ണപുരം: മൊട്ടമ്മല്‍ മുതലയില്‍ പൊട്ടന്‍ തിറയിൽ നാല് വയസുള്ള കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പൂക്കോട്ടി ഹൗസില്‍ ഷാജിയുടെയും ഷൈനിയുടെയും മകന്‍ സംവേദ് (4) നെയാണ് വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 10-1-2021 ഞായറാഴ്ച വൈകിട്ടാണ് സംഭവം.
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ കിണറില്‍ വീണതായുള്ള സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് കുട്ടിയുടെ കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍. സഹോദരി: ഷിയ.

