ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറാകുമെന്ന് യു എസ് കോൺഗ്രസ്സിൻ്റെ ഔദ്യോഗിക പ്രഖ്യാപനം

വാഷിങ്‍ടണ്‍: ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അമേരിക്കയിലെ ജനപ്രതിനിധി സഭയായ യു എസ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. 232ന് എതിരെ 306 ഇലക്ടറല്‍ വോട്ടുകള്‍ക്കാണ് ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

അതേ സമയം യു.എസ് കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഒട്ടുമിക്ക ലോക നേതാക്കളിൽ നിന്നും ഉണ്ടായത്.

Share
അഭിപ്രായം എഴുതാം