വൃദ്ധ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

നാഗ്പൂര്‍: നാഗ്പൂരില്‍ സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കംപ്ടീം നഗറിലെ പദ്മ നാഗറാവു ലോദേ (60) കല്‍പ്പന (50) എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. പദ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇവരെ സംരക്ഷിച്ചിരുന്നത് സഹോദരിയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടിലേക്ക് വന്നയാളാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യ ചെയ്തതായി പറയാന്‍ കഴിയുന്ന ഒരു തെളിവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും മരണ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ദുരൂഹ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Share
അഭിപ്രായം എഴുതാം