ഡ്രൈവിംഗ് ടെസ്റ്റ് പാസായ ദിവസം തന്നെ യുവാവ് ലോറിയിടിച്ച്‌ മരിച്ചു

തൃശൂര്‍ : ഡ്രൈവിംഗ് ടെസ്റ്റ് പാസായ ദിവസം തന്നെ യുവാവ് ലോറിയിടിച്ച്‌ മരിച്ചു.

തൃശൂര്‍ കാളിയാറോഡ് ചെമ്മനാംകുന്നേല്‍ സനോജ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാര്‍ളിക്കാട് ബസ് സ്റ്റോപ്പിനടുത്ത് ‘5-1-2020 ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

തിങ്കളാഴ്ച സനോജ് ഡ്രൈവിംഗ് ടെസ്റ്റ് പാസായിരുന്നു. അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിയ സനോജ്, തിരിച്ച്‌ ബസില്‍ പോകാനായി നില്‍ക്കുന്നതിനിടെ സുഹൃത്ത് ബൈക്കുമായി എത്തുകയായിരുന്നു.
ബൈക്കിൽ ഇവർ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് ഹാര്‍ബറിലേക്ക് അസംസ്‌കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് നിയന്ത്രണമറ്റ് വന്നിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പുറകില്‍ ഇരിയ്ക്കുകയായിരുന്ന സനോജ് ടോറസിനടിയിലേക്ക് തെറിച്ചു വീണു. ഇരുവരേയും മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും സനോജ് മരണപ്പെട്ടു. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Share
അഭിപ്രായം എഴുതാം