റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈറ്റില ,കണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ ഉത്‌ഘാടനം ശനിയാഴ്‌ച മുഖ്യമന്ത്രി നിര്‍വഹിക്കും

January 6, 2021 - 2:47 pm

കൊച്ചി: വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്‌ഘാടനം 09.01.2021 ശനിയാഴ്‌ച സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മോട്രോ പാലത്തിന്‌ താഴെ വൈറ്റില ജങ്‌ഷന്‌ മുകളിലായി അപ്രോച്ച്‌ റോഡുള്‍പ്പടെ 717 മീറ്റര്‍ നീളത്തിലാണ്‌ വൈറ്റില പാലം പണിതിരിക്കുന്നത്‌. 85 കോടി രൂപയാണ്‌ പാലത്തിന്‍റെ നിര്‍മ്മാണ ചെലവ്‌. 2017 ഡിസംബര്‍ 11നാണ് ‌ പാലം പണി ആരംഭിച്ചത്‌. ലോക്‌ഡൗണ്‍ അടക്കമുളള തടസങ്ങളില്‍ പെട്ടതിനാലാണ്‌ പണി പൂര്‍ത്തിയാവാന്‍ ഇത്രയും താമസിച്ചത്‌.

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതക്ക്‌ മുകളിലൂടെ അപ്രോച്ച്‌ റോഡടക്കം 701 മീറ്റര്‍ നീളമാണ്‌ കുണ്ടന്നൂര്‍ പാലത്തിനുളളത്‌. 2018 മാര്‍ച്ചിലാണ്‌ പാലം പണി ആരംഭിച്ചത്‌. 74.5 കോടി രൂപയാണ്‌ നിര്‍മ്മാണ ചെലവ്‌. അവസാനഘട്ടം ഭാരപരീക്ഷണങ്ങളില്‍ വിജയിച്ചതോടെയാണ്‌ പാലത്തിന്‍റെ ഉദ്‌ഘാടന തീയതി തീരുമാനിച്ചത്‌.

എന്നാല്‍ ബാരിക്കേടുകള്‍ മാറ്റി വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ പാലം ഗതാഗതത്തിന്‌ തുറന്നുകൊടുത്ത സംഭവത്തില്‍ പോലീസ്‌ കേസെടുത്തു. നാല്‌ വി ഫോര്‍ കേരള പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌തു. സമൂഹ മാദ്ധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തി ആളുകളെ സംഘടിപ്പിച്ചതിനും , പൊതുമുതല്‍ നശിപ്പിച്ചതിനും ആണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌.

ബാരിക്കേടുകള്‍ എടുത്തുമാറ്റി ഗതാഗതത്തിന്‌ തുറന്നുകൊടുത്തതില്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പോലീസ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുമരാമത്തു വകുപ്പ്‌ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. പാലത്തിലുണ്ടായിരുന്ന വാക്വം പമ്പ്‌, മാര്‍ക്കിംഗ്‌, ലൈറ്റ്‌ കേബിള്‍ വയറിംഗ്‌, എന്നിവയ്‌ക്ക്‌ കേടുപറ്റിയതായി പോലീസ്‌ അറിയിച്ചു. പാലത്തിലേക്ക്‌ ആദ്യം കയറിയ വാഹനങ്ങള്‍ വിഫോര്‍ കൊച്ചി പ്രവര്‍ത്തകരുടേതാണോയെന്ന്‌ സംശയിക്കുന്നതായും ഇവര്‍ക്ക്‌ ഗൂഡാലോചനയില്‍ പങ്കുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും പോലീസ്‌ വ്യക്തമാക്കി. പാലത്തിന്‌ സമീപം ഏറ്റുമുട്ടിയ ഡിവൈഎഫ്‌ഐ -വിഫോര്‍ കേരള പ്രവര്‍ത്തകരെ പോലീസ്‌ ഇടപെട്ട്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *