കന്നട നടി ശ്വേതാ കുമാരി കേസിൽ മയക്ക്മരുന്ന് കേസിൽ അറസ്റ്റിൽ . സിനിമാ ലോകത്തെ പിടിച്ചുലച്ച് കൊണ്ട് അന്വേഷണം

ബെംഗളൂരു: കന്നഡ നടി ശ്വേത കുമാരിയെ മയക്ക്മരുന്ന് കേസിൽ മുംബൈയിലെ മീര റോഡിലെ ഹോട്ടലില്‍ നിന്നും നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ മയക്ക് മരുന്ന് വിതരണം ചെയ്തവരെ തേടിയിറങ്ങിയ അന്വേഷണ സംഘത്തിന് മുമ്പിൽ പല പ്രമുഖരും കുടുങ്ങുകയാണ്. നടിയെ പിടികൂടുമ്പോള്‍ അവരുടെ കൈവശം 400 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു. 27കാരിയായ ശ്വേത കുമാരി ഹൈദരാബാദ് സ്വദേശിയാണ്. ആരാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിനിമാ താരങ്ങളെ ഉപയോഗിച്ച്‌ മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം