കോതമംഗലം താലൂക്ക് ആശുപത്രിയില്‍ 2.18 കോടി രൂപയുടെ ഓ പി നവീകരണം പൂര്‍ത്തിയായി

എറണാകുളം :  നൂറു കണക്കിന്  ആളുകള്‍ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓ പി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള നവീകരണം പൂര്‍ത്തിയായി. 2.18 കോടി രൂപ മുടക്കിയാണ് നവീകരണം നടത്തിയിരിക്കുന്നത്.നിലവിലുള്ള ഓ പി പുതുക്കി നിര്‍മ്മിച്ചതോടൊപ്പം പുതുതായി ഓ പി റൂമുകള്‍ നിര്‍മ്മിച്ചുമാണ് ഓ പി നവീകരണം പൂര്‍ത്തിയാക്കിയത്. ഫാര്‍മസിയിലും,ലാബിലും,ഓ പി യിലും വരുന്ന ആളുകള്‍ക്ക് വിശ്രമിക്കുന്നതിനു വേണ്ടി വെയിറ്റിങ്ങ് ഏരിയകളും പുതുതായി  നിര്‍മ്മിച്ചിട്ടുണ്ട്.

ടൈല്‍ വിരിച്ച് പെയ്ന്റിങ്ങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഓ പി റൂമുകള്‍ നിര്‍മ്മിച്ചത്.അതോടൊപ്പം തന്നെ ലാബും അത്യാധുനിക രീതിയില്‍ നവീകരിച്ചിട്ടുണ്ട്.ലാബ് സെന്ററുകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുന്ന തരത്തില്‍ മോഡിഫൈ വരുത്തി,ഓ പി യില്‍ എത്തുന്നവര്‍ക്ക് വിശ്രമമുറിയില്‍ കുടിവെള്ളമടക്കമുള്ള  സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  നിലവില്‍ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് ബി വൈ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടറും,സ്‌കിന്‍ ഓ പി യും താഴത്തെ നിലയിലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്.

പുതിയ ഡയാലിസിസ് യൂണിറ്റ്,അത്യാധുനിക രീതിയിലുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്,ഒഫ്താല്‍മോളജി തിയറ്റര്‍,ക്യാഷ്വാലിറ്റി ബ്ലോക്ക്,ഹൈടെക് ലാബ് അടക്കം 17 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായും  എം എല്‍ എ ആന്റണി ജോണ്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം