ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം. 3-1 – 2020 ഞായറാഴ്ച മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിൽ നടന്ന ദുരന്തത്തിൽ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്.

പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 32പേരെ ഇതിനകം രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് എല്ലാ ചികിത്സാ സഹായങ്ങളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം