രജനീകാന്തിന്റെ ആരാധകന്‍ ദേഹത്ത് തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തി

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരാധകരിലോരാള്‍ ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനീ കാന്തിന്റെ വീടിന് മുമ്പിലാണ് സംഭവം. ചെന്നൈ സ്വദേശി മുരുകേശനാണ് ആത്മഹത്യാ ശ്രമം നടത്തിയത് .ഗുരുതരമായി പൊളളലേറ്റ ഇയാളെ ആശുപത്രയിലേക്ക് മാറ്റി.

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി തമിഴ്‌നാടിന്റെ വിവധഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. രജനീകാന്തിന്റെ വസതിക്കുമുമ്പില്‍ ഇപ്പോഴും ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കകുയാമ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുളള രജനീകാന്തിന്റെ തീരുമാനത്തി്‌ന പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആണ് ആരാധകര്‍ രംഗത്തെത്തിയത്.

രണ്ടുവര്‍ഷം മുമ്പ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ കുടുംബത്തില്‍ നിന്നുതന്നെ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.
പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പെട്ടെന്ന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുകൊണ്ടുളള തീരുമാനം വിശദീകരിച്ചുകൊണ്ട് രജനി പറഞ്ഞത്.

Share
അഭിപ്രായം എഴുതാം