ദമ്പതി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടി​പ്പ​ര്‍ ഇടിച്ച് യുവാവ് മരിച്ചു

അ​മ്പല​പ്പു​ഴ: ദ​മ്പതി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം​തെ​റ്റി ഇ​ടി​ച്ച്‌ ഭർത്താവ് മ​രി​ച്ചു. ഭാ​ര്യ​ക്ക് പ​രി​ക്കേറ്റു.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ച​ങ്ങം​കു​ള​ങ്ങ​ര ശി​വ​സ​ദ​ന​ത്തി​ല്‍ രാ​മ​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ ര​മേ​ശാ​ണ്​ (35) മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര​ചെ​യ്​​ത ഭാ​ര്യ രോ​ഹി​ണി​യെ (31) പ​രി​ക്കേ​റ്റ​ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

31-12-2020 വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ്​ അ​പ​ക​ടം നടന്നത്.ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​മേ​ശ​നെ നാ​ട്ടു​കാ​ര്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഫി​ഷ​റീ​സ് വ​കു​പ്പി​ല്‍ എ​റ​ണാ​കു​ള​ത്തെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ര​മേ​ശ്​ ഭാര്യ​യു​മൊ​ത്ത് ച​ങ്ങം​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെയാണ് അപകടം .

എ​തി​രെ​വ​ന്ന ടി​പ്പ​ര്‍ കാറിന്റെ ഡ്രൈ​വ​ര്‍ സീ​റ്റിന്റെ ഭാ​ഗ​ത്തേക്ക് ലോ​റി ഇ​ടി​ച്ചു​കയറുകയായിരുന്നു.രോ​ഹി​ണി​യുടെ പരിക്ക് ഗുരുതരമല്ല.

Share
അഭിപ്രായം എഴുതാം