4,837കോടി വായ്പയെടുത്ത് മുങ്ങി: ഐ.വി.ആര്‍.സി.എല്‍ ലിമിറ്റഡ് എംഡിയെ കസ്റ്റഡിയിലെടുത്ത സിബിഐ

ഹൈദരാബാദ്: എട്ടു പൊതുമേഖല ബാങ്കുകളില്‍നിന്നായി 4,837കോടി കടമെടുത്ത് മുങ്ങിയ ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.വി.ആര്‍.സി.എല്‍ ലിമിറ്റഡ് കമ്പനി എംഡിയെ സിബിഐ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച സി.ബി.ഐ, ഓഫിസിലും ഉടമകളുടെ വീട്ടിലും റെയ്ഡ് നടത്തി. വായ്പ തട്ടിപ്പിന് പുറമെ കമ്പനിയുടെ വിവിധ അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിന്റെയും രേഖകള്‍ കണ്ടെത്തിയതായാണ് വിവരം.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തലാണ് നടപടി.കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഇ. സുധീര്‍ റെഡ്ഡി, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ആര്‍. ബല്‍റാം റെഡ്ഡി, മറ്റു ഉടമകള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യ നേതൃത്വം നല്‍കുന്ന ഐ.ഡി.ബി.ഐ, കാനറ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, എക്‌സിം ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് വായ്പ എടുത്തത്.

Share
അഭിപ്രായം എഴുതാം