തിരുവനന്തപുരം: ഭാര്യയുടെ പേരിലെ റെസി, ഭര്‍ത്താവിന്‍റെ പേരിലെ ഉണ്ണി. രണ്ടും ചേര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സൃഷ്ടിച്ചെടുത്തതാണീ കഥാപാത്രത്തെ. ലൈഫ് മിഷന്‍ ക്രമക്കേടിന്‍റെയടക്കം വിവരങ്ങള്‍ എം ശിവശങ്കര്‍ റെസിഉണ്ണിയുമായി പങ്കുവെച്ചിരുന്നു. റെസി ഉണ്ണിയെ ഈഡി ഉടന്‍ ചോദ്യം ചെയ്യും. ലൈഫ് മിഷനിലെ മുന്‍ പ്രോഗ്രാം കോഡിനേറ്ററാണ് ഈ വനിത. അനര്‍ട്ടിലെ പ്രോഗ്രാം കോഡിനേറ്ററായ ഇവര്‍ ശിവശങ്കറുമായുളള പരിചയത്തെ തുടര്‍ന്നാണ് ലൈഫ് മിഷനിലെത്തിയത്. സ്വര്‍ണ്ണകടത്ത് വിവാദത്തിന് പിന്നാലെ ഇവര്‍ ലൈഫ് മിഷനില്‍ നിന്ന് മടങ്ങി. അനര്‍ട്ടില്‍ നിന്ന് അവധിയെടുത്ത് ഹൈദരാബാദിലേക്ക് പോയി. ഇവരുടെ ഭര്‍ത്താവുമായും ശിവശങ്കറിന് അടുപ്പമുണ്ട്.
അനര്‍ട്ടിന്‍റെ ചുമതല ഉണ്ടായിരുന്ന കാലത്തും ശിവശങ്കര്‍ റെസി ഉണ്ണിയെ സഹായിച്ചിരുന്നു. സെന്‍റര്‍ ഫോര്‍ മാനേജ്‌മെന്‍റ് ഡെവലപ്പ്‌മെന്‍റിന് അനുമതിയില്ലാതെ 90 ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് റെസി ഉണ്ണിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഒന്നര വര്‍ഷം സസ്‌പെന്‍ഷനിലായിരുന്നു. ഈ സര്‍ക്കാരാണ് അവരെ തിരിച്ചെടുത്തത് . അവരുടെ ഭര്‍ത്താവും ഒരു സര്‍ക്കാര്‍ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥനാണ്.

