സ്റ്റാർട്ടപ്പുകൾക്ക് ആയി ഉയർന്നു വരുന്ന സാങ്കേതികവിദ്യയിൽ ഇന്ത്യൻ കരസേന ഒരു ഔട്ട്‌ റീച് വെബിനാർ സംഘടിപ്പിച്ചു

ന്യൂഡൽഹി: സ്വയംപര്യാപ്ത ഇന്ത്യയെ പിന്തുണയ്ക്കുന്നതിനും ,  നവീന ആശയ അന്തരീക്ഷം  പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്,  കരസേന സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറുമായി  സഹകരിച്ച് സ്റ്റാർട്ടപ്പുകൾക്ക് ആയി ഉയർന്നു വരുന്ന സാങ്കേതികവിദ്യയിൽ ഒരു ഔട്ട്‌ റീച് വെബിനാർ  സംഘടിപ്പിച്ചു. 2020 ഡിസംബർ 17 മുതൽ 28 വരെ നടന്ന വെബിനാറിൽ,  89 സ്റ്റാർട്ടപ്പുകൾ പ്രാദേശികമായ നൂതനാശയങ്ങളും, നിർദ്ദേശങ്ങളും കരസേനയ്ക്ക് സമർപ്പിച്ചു.

 ഡ്രോൺ,കൗണ്ടർ ഡ്രോൺ,  റോബോടിക്സ്, ഓട്ടോണോമസ് സിസ്റ്റം, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ത്രീ ഡി പ്രിന്റിംഗ്, നാനോടെക്നോളജി നിർമ്മിതബുദ്ധി, മെഡിക്കൽ അനുബന്ധ ഉപകരണങ്ങൾ എന്നിവയിലാണ് പ്രധാനമായും നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടത്. വെബിനാറിൽ നിന്നും ലഭിച്ചതിലൂടെ തെരഞ്ഞെടുത്ത 13 ശുപാർശകളിൽ  വിശദമായ പരിശോധന നടത്തും. സേന  ആസ്ഥാനത്തെ വിദഗ്ധരും പരിശീലകരും പരിപാടിയിൽ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1684388

Share
അഭിപ്രായം എഴുതാം