റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് വീണ്ടും കൊലപാതകശ്രമം, ഇതരമതക്കാരിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കൾ ആക്രമിച്ചു

December 29, 2020 - 12:57 pm

പാലക്കാട്: പത്തിരിപ്പാലയില്‍ ഇതര മതക്കാരിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കൾ ആക്രമിച്ചു.മങ്കര റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കല്ലിങ്കല്‍ വീട്ടില്‍ അക്ഷയിനെ (23) ആണ് ആക്രമിച്ചത്.

യുവാവിന്റെ പരാതിയില്‍ പിന്നീട് രണ്ടുപേര്‍ അറസ്റ്റിലായി. മങ്കര കാരാട്ടുപറമ്പില്‍ താഹിര്‍ (40), സഹോദരന്‍ ഹക്കിം (24) എന്നിവരെ മങ്കര എസ്‌ഐ കെ.സി. അബ്ദുള്‍ഹക്കീമിന്റെ നേതൃത്വത്തില്‍ പിടികൂടി.

28 – 12-2020 തിങ്കളാഴ്ച രാത്രി 8.30 നാണ് സംഭവം സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന യുവാവിനെ മങ്കര താവളത്തിൽ വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ യുവാവ് ഓടി രക്ഷപ്പെട്ടു. രണ്ടു മാസം മുന്‍പു നടന്ന വിവാഹത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു മങ്കര പൊലീസ് പറഞ്ഞു.

മുഖത്തും ഇടതു കാലിനും പരുക്കേറ്റ അക്ഷയിനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *