ചെറുവത്തൂര്‍: എസ് കെ എസ് .എസ് എഫ് പതാകദിനാചരണം ഡിവൈഎഫ്‌ഐ നേതാവിന്‍റെ നേതൃത്വത്തില്‍ അലങ്കോലപ്പെടുത്തിയതായി പരാതി. കെട്ടിയ കൊടി അഴിപ്പിക്കുകയും ചെയ്‌തു. ചീമേനി ചാനടുക്കത്താണ് സംഭവം. എസ് കെ എസ് .എസ് എഫ് നേതാക്കളേയും പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു.
സംസ്ഥാന വ്യാപകമായി നടക്കുന്ന കാമ്പയിന്‍റെ ഭാഗമായി ചാനടുക്കം ശാഖയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്കിടെയാണ് ഡിവൈഎഫഐ പ്രവര്‍ത്തകര്‍ കടന്നാക്രമണം നടത്തിയത്. പരിപാടിയുടെ ഭാഗമായി ഉയര്‍ത്തിയ പതാക ബലം പ്രയോഗിച്ച് അഴിപ്പിക്കുകയും പ്രമേയ പ്രഭാഷണം നടത്തുകയായിരുന്ന ചീമേനി ടൗണ്‍ ഖത്തിബും എസ് .എം.എഫ് സംസ്ഥാന സമിതി അംഗവുമായ ജാബിന്‍ ഹുദവി ചാനടക്കം, എസ് കെ എസ് .എസ് എഫ് ജില്ലാ സഹചാരി കോര്‍ഡിനേറ്റര്‍ റാശിദ് ഫൈശി ,ശാഖാ ഭാരവാഹികളായ ഫിറോസ് ഇര്‍ശാദി ,റാസിക് ഇര്‍ശാദി, ആശിഖ്, മുബശീര്‍ ഇര്‍ശാദി, മുഹമ്മദാലി എന്നിവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തു.