കുമ്പള: കുമ്പള ,മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കടകളില്‍ കവര്‍ച്ച. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതികളെ കണ്ടാല്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 26.12.2020 ശനിയാഴ്‌ച രാത്രിയാണ് ഉപ്പള നയാ ബസാറില്‍ കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നയാ ബസാറിലുളള സൂപ്പര്‍ ഇലക്ട്രോണിക്‌സ്, ആഫിയാ മെഡിക്കല്‍സ്, തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
പ്രതികള്‍ക്കായി പോലീസ് പോലീസ് തെരച്ചില്‍ ആരംഭിച്ചു. വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. പ്രതികളെക്കുറിച്ച് അറിയുന്നവര്‍ പോലീസ് സബ്‌ഇന്‍സ്‌പെക്ടര്‍ കുമ്പള സ്‌റ്റേഷന്‍ 9797980924 , ഇന്‍സ്‌പെക്ടര്‍ കുമ്പള സ്റ്റേഷന്‍ 9497987218 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.