ന്യൂഡൽഹി: രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ പ്രമുഖ കരാറുകാർക്കെതിരായ ആദായ നികുതി റെയ്ഡിൽ കേന്ദ്ര ഡയറക്റ്റ് ടാക്സ് ബോർഡ് (സിബിഡിടി), 100 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി.
ഡിസംബർ 22 നാണ് ഗുവാഹത്തി, സിലപഥർ, അസമിലെ പത്‌സാല, ദില്ലി എന്നിവിടങ്ങളിലെ 14 സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. 2.95 കോടി രൂപ റെയ്ഡിൽ പിടിച്ചെടുത്തു. ഇതുവരെ 100 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തിയിട്ടുണ്ട്,