റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കവുമായി സിബിഐ

December 27, 2020 - 11:38 am

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ. ഇതിന്റെ ഭാഗമായി മുന്‍ പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാനുളള ഉദ്ദേശമാണ് സിബിഐക്കുളളതെന്നാണ് നിഗമനം. രാജീവ് കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സി ബിഐ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കാന്‍ സുപ്രീം കോടതി രാജീവ് കുമാറിനോട് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശം രാജീവ് കുമാര്‍ പാലിച്ചിട്ടില്ലെന്നാണ് സിബിഐ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാജീവ് കുമാറിന്റെ നിസ്സഹകരണം കേസന്വേഷണം വൈകിക്കുകയാണെന്നും കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ വ്യവസ്ഥകളില്ലാതെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് രാജീവ് കുമാറിനോട് നിര്‍ദ്ദേശിക്കണമെന്നുമാണ് സിബിഐ ആവശ്യ പ്പെട്ടിരിക്കുന്നത്.

കോടതി അവധിക്കുശേഷമുളള ആദ്യ ദിവസങ്ങളില്‍ കേസ് കോടതി പരിഗണിക്കും. സിബിഐ യുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുളള നീക്കം മമതയെ ലക്ഷ്യമിട്ടുളളതാണെന്ന വിമര്‍ശനം തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയരുന്നു. സിബിഐയുടെ ഇപ്പോഴത്തെ ഈ നീക്കത്തേയും രാഷ്ട്രീയമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *