തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ആശുപത്രിയിൽ

ചെന്നൈ: രക്തസമ്മർദ്ധ വ്യതിയാനത്തെ തുടർന്ന് തമിഴ്​ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെ ‘യുടെ ഷൂട്ടിങ്ങിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സെറ്റിലെ ചിലര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്​ ഡിസംബര്‍ 22ന്​ അദ്ദേഹത്തെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയെങ്കിലും രജനിയുടെ കോവിഡ്​ പരിശോധന ഫലം ‘ നെഗറ്റീവാണ്​. എങ്കിലും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യസ്​ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഷൂട്ടിംഗ് സെറ്റിൽ നിരവധി പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്​ ഷൂട്ടിങ്​ നിര്‍ത്തിവെക്കുകയും ചെയ്​തിരുന്നു. തുടര്‍ന്നാണ്​ രജനിയെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രജനികാന്തിന്​ കോവിഡ്​ ലക്ഷണങ്ങളൊന്നുമില്ല.

Share
അഭിപ്രായം എഴുതാം