കോഴിക്കോട് : മുക്കം നഗരസഭയില്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച മുസ്ലീംലീഗ് വിമതനെതിതെ വധഭീഷണി. ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദിനെതിതെയാണ് ഭാര്യയെ വിധവയാക്കുമെന്ന ഭീഷണി വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. കാഞ്ഞാങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ റൗഫിനെ കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ ഭീഷണി സദേശത്തിന്‍റെ വാര്‍ത്തയും പുറത്തുവരുന്നത്. 2020 ഡിസംബര്‍ 23നാണ് മജീദ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് നഗരസഭ ഭരിക്കാനുളള ഭൂരിപക്ഷം ലഭിക്കുകയായിരുന്നു.
മുപ്പതാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുസ്ലീം ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദ് എല്‍ഡിഎഫ് നേതാക്കളോടൊപ്പമെത്തി വാര്‍ത്താ സമ്മേളനത്തില്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതുമുന്നണിയുടെ 5 വര്‍ഷത്തെ ഭരണത്തില്‍ പൂര്‍ണ്ണ തൃപ്‌തനാണെന്നും, പുതുതായി താന്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങളെല്ലാം അവര്‍ അംഗീകരിച്ചതോടെയാണ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും മജീദ് വ്യക്തമാക്കി. ഇടതുമുന്നണിക്ക് ഭരിക്കാന്‍ പിന്തുണ നല്‍കുമെങ്കിലും താന്‍ എന്നും മുസ്ലീം ലീഗുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ തിരിച്ചുപോകുമോ എന്നും എല്‍ഡിഎഫ് അംഗീകരിച്ച നിര്‍ദ്ദശങ്ങള്‍ നടപ്പിലാക്കിയല്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമോ എന്നുമുളള ചോദ്യങ്ങള്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു ഉത്തരം. ആകെ 33 അംഗങ്ങളുളള മുക്കം നഗരസഭയില്‍ ഇടതുമുന്നണിക്കും യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും 15 വീതം സീറ്റാണ് . ലഭിച്ചത് എന്‍ഡിഎയ്‌ക്ക രണ്ട് അംഗങ്ങളും . എന്‍ഡിഎ ഒരു മുന്നണിയേയും പിന്തുണക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയരുന്നു. ഈ സാഹചര്യത്തിലാണ് 16 അംഗങ്ങളുടെ പിന്തുണയോടെ നഗരസഭ ഭരിക്കാന്‍ ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.