യുവതിരക്കഥാകൃത്ത് ഹരിപ്രസാദ് കോളേരി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

യുവതിരക്കഥാകൃത്ത് ഹരിപ്രസാദ് കോളേരി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വെൻറിലേറ്ററിൽ. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്താണ് ഹരിപ്രസാദ് കൊളേരി.

ഡിസംബര്‍ 16 ന് ആണ് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായത്.

പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതിനാല്‍ ആരോഗ്യം മോശമാവാന്‍ തുടങ്ങുകയും അതേ തുടർന്ന് 23 ന് രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു .

ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →