മാല്‍വെയറുകളും ബ്ലേട്ട്‌ വെയറുകളും തലവേദന സൃഷ്ടിക്കുന്ന ആപ്പുകള്‍ നീക്കം ചെയ്യുന്നതാണ് ‌ നല്ലതെന്ന്‌ സൈബര്‍ സുരക്ഷാ വിശകലന വിദഗ്‌ദര്‍

ആന്‍ഡ്രോയിഡ്‌ യൂസര്‍മാരെ പറ്റിച്ച്‌ ജീവിക്കുന്ന മാല്‍വെയറുകളും ബ്ലോട്ട്‌ വെയറുകളും സമൂഹത്തില്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായി വിദഗ്‌ദര്‍. ആന്‍ഡ്രോയ്‌ഡ്‌ ഉപയോഗിക്കാനുളള എളുപ്പവും പരിഷ്‌ക്കരിക്കാനുളള സൗകര്യങ്ങളും ഉളളതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന ടെക്‌നോളജി പ്രേമികളും ആന്‍ഡ്രോയിഡ്‌ ആരാധകരാണ്‌. എന്നാല്‍ ഇത്‌ മുതലെടുക്കുന്നവര്‍ ധാരാളമുളളതിനാല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന്‌ സൈബര്‍ സുരക്ഷാവിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്ലേസ്‌റ്റോറില്‍ നിന്നും ഗൂഗിള്‍തന്നെ അപകടകാരികളായ ആപ്പുകളെ നീക്കം ചെയ്യാറുണ്ടെങ്കിലും ചില ജനപ്രിയ ആപ്പുകള്‍ ഇപ്പോഴും വെല്ലുവിളികളില്ലാതെ തുടരുന്നുണ്ട്‌. ആരുമറിയാതെ ഡാറ്റകള്‍ ചോര്‍ത്തുന്നവയാണിവ. ആയതിനാല്‍ നമ്മുടെ ഫേണില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില ആപ്പുകളെപ്പറ്റി ഇവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

അവയില്‍ ഒന്നാണ്‌ യുസി ബ്രൗസര്‍. ചൈനീസ്‌ ടെക്‌ ഭീമനായ ആലീബാബയുടെ അനുബന്ധ സ്ഥാപനമായ യുസി വെബ്ബിന്റെ കീഴിലുളള ബ്രൗസറാണിത്‌. യുസി ബ്രൗസര്‍ അവരുടെ ഡാറ്റാ ട്രാന്‍സ്‌ മിഷനുകള്‍ വേണ്ടവിധം പരിരക്ഷിക്കുന്നില്ലെന്നാണ്‌്‌ സൈബര്‍ സുരക്ഷാ അനലിസ്റ്റുകള്‍ പറയുന്നത്‌. ഈ യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളോ അല്ലെങ്കില്‍ ഹാക്കര്‍മാരോ ഉപയോഗിക്കുന്നതിന്‌ കാരണമായേക്കുമെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

അതുപോലെതന്നെ ഫോണിലെ ജങ്ക്‌ ഫയലുകള്‍ ക്ലീന്‍ചെയ്‌ത്‌ വേഗതയും സ്റ്റോറേജും വര്‍ദ്ധിപ്പിക്കുമെന്ന്‌ വാഗ്‌ദാനം നല്‍കി പറ്റിക്കുന്ന ആപ്പുകളില്‍ ഒന്നാണ്‌ ക്ലീനിറ്റ്‌. യഥാര്‍ത്ഥത്തില്‍ ഇത്തരം ആപ്പുകള്‍ മോഡേണ്‍ സ്‌മാര്‍ട്ട്‌ ഫോണില്‍ ആവശ്യമില്ലാത്തതാണെന്നു മാത്രമല്ല ഡാറ്റ ചോര്‍ത്താന്‍ സാധ്യയേറെയാണെന്നും പറയുന്നു.

യൂസര്‍മാരെ രഹസ്യമായി ട്രാക്കുചെയ്യുന്ന ഏറ്റവും അപകടകാരിയായ മറ്റൊരു ബ്രൗസറാണ്‌ ഡോള്‍ഫിന്‍ ബ്രൗസര്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച ഇന്‍കോഗ്നിറ്റോ മോഡില്‍ അടക്കം യൂസര്‍മാര്‍ സെര്‍ച്ച്‌ ചെയ്യുന്നതെല്ലാം ഡോള്‍ഫിന്‍ ബ്രൗസര്‍ സേവ്‌ ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യും. യൂസര്‍മാരുടെ ഒറിജിനല്‍ ഐപി അഡ്രസ്‌ വെളിപ്പെടുത്തുന്നുവെന്ന പരാതിയും ഉണ്ട്‌.

സിപിയു തണുപ്പിക്കുമെന്നും, സൂപ്പര്‍ സ്‌പീഡ്‌ ബൂസ്റ്റര്‍ ഉണ്ടെന്നും വൈഫൈ സുരക്ഷയേകുമെന്നും വൈറസിനെ തുരത്തുമെന്നുമൊക്കെ പറഞ്ഞ്‌ പറ്റിക്കുന്ന ഒരു ഉഡായ്‌പ്‌ ആപ്പാണ് 14 മില്ല്യണ്‍ ഡൗണ്‍ലോഡുളള വൈസര്‍ ക്ലീനര്‍. സൂപ്പര്‍ വിപിഎന്‍ ഇത്തരത്തിലുളള മറ്റൊരു ആപ്പാണ്‌. ഹാക്കര്‍മാരെ മാന്‍-ഇന്‍-ദ്‌-മിഡില്‍ ആക്രമണങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന ഗുരുതരമായ കേടുപാടുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പെടുന്ന ആപ്പാണ്‌ സൂപ്പര്‍ വിപിഎന്‍. ക്രെഡിറ്റ്‌ കാര്‍ഡ്‌ വിശദാംശങ്ങള്‍, ഫോട്ടോകള്‍, സ്വകാര്യ ചാറ്റുകള്‍, എന്നിയുള്‍പ്പെട്ട വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാന്‍ സാധ്യയുണ്ടെന്ന്‌ സൈബര്‍ സുരക്ഷാ വിശലന വിദഗ്‌ദര്‍ ഇതേക്കുറിച്ച്‌ മുന്നറിയപ്പ്‌ നല്‍കുന്നു.

ബാറ്ററി ലൈഫ്‌ കൂട്ടുമെന്നും, ഫോണിനെ ഫാസറ്റാക്കുമെന്നും വ്യാജ വാഗ്‌ദാനം ചെയ്യുന്ന സൂപ്പര്‍ ക്ലീന്‍ വിവര ചോര്‍ച്ചയടക്കമുളള അപകടങ്ങള്‍ക്ക് ‌ സാധ്യതയുളളതാണ്‌. അതുപോലെ തന്നെ ഫില്‍ഡോ മ്യൂസിക്ക്‌ ഇഎസ്‌ ഫയല്‍ എക്‌സ്‌പ്ലോറര്‍ എന്നിവയു എത്രയും പെട്ടന്ന്‌ ഫോണുകളില്‍ നിന്ന്‌്‌ നീക്കം ചെയ്യുന്നതാണ്‌ സുരക്ഷ.

Share
അഭിപ്രായം എഴുതാം