തിരുവനന്തപുരം: 28 വര്‍ഷങ്ങള്‍ക്ക് സിസ്റ്റര്‍ അഭയയ്ക്ക് ലഭിച്ചത്.
നീതിക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ വിജയമാണ് എന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍. കേസില്‍ പ്രതികൾക്ക് ശിക്ഷ ഉറപ്പുവരുത്താൻ തുടക്കം മുതല്‍ പോരാടിയ വ്യക്തിയാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ .അഭയ ആക്ഷൻ കൗൺസിൽ കൺവീനറുമായിരുന്നു.അഭയയ്ക്ക് ലഭിച്ച നീതി ഈ നാടിന്റെ നീതിന്യായ വ്യവസ്ഥയുടെ വിജയമാണ് എന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്. ദൈവത്തിന്റെ ശക്തി അഭയയ്ക്ക് ഒപ്പമായിരുന്നു. ആരുമില്ലാത്തവരുടെ കേസില്‍ ദൈവമുണ്ടാകും. ഞാന്‍ ഒരു നിമിത്തം മാത്രമാണ് . സത്യത്തിനൊപ്പം അടിയുറച്ച് നില്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.
കേസിന്റെ പിന്നാലെ പോയതിന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു.
സഭയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ല. പ്രതികള്‍ക്ക് അനുകൂലമായാണ് സഭ നിലപാട് എടുത്തത്.പ്രതികളെ രക്ഷിക്കാന്‍ പലരും ശ്രമിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. കേസിലെ പ്രധാന സാക്ഷിയായ അടക്ക രാജുവിനെ വിലക്കെടുക്കാനും ശ്രമം ഉണ്ടായി. നാളെ ഞാന്‍ മരിച്ചാലും തന്റെ ജീവിത അഭിലാഷം പൂര്‍ത്തിയായെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു