ലക്‌നൗ: ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു. ടി.പി ഹസൈനാര്‍, മകള്‍ നസിയ ഹസന്‍ എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്കിടയിൽ നസിയയുടെ കുട്ടി അബദ്ധത്തിൽ ലളിത്പൂരിലെ മതാതില അണക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ മുങ്ങിമരിച്ചത്. കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു നസിയ.
ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു
