ന്യുയോർക്ക്: അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള അമേരിക്കൻ ആണവായുധ ഏജൻസിയിൽ ഹാക്കർമാരുടെ ആക്രമണം.
യുഎസ് ഊർജ്ജ വകുപ്പിന്റെയും ദേശീയ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെയും ശൃംഖല വിദേശ ഹാക്കർമാർ ലംഘിച്ചു. സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും, കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളെങ്കിലും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഫെഡറൽ ഇൻവെസ്റ്റിഗേറ്റർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നിൽ റഷ്യൻ ഹാക്കർമാരാണ് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
വിവിധ പൊതു, സ്വകാര്യ മേഖലയിലെ ഓർഗനൈസേഷനുകൾക്കായി ഐടി മാനേജുമെന്റ് വിൽക്കുന്ന സോളാർ വിൻഡ്സ് എന്ന കമ്പനിയുടെ സോഫ്റ്റ് വയർ വഴി ഹാക്കർമാർ നെറ്റ്‌വർക്കുകളിലേക്ക് പ്രവേശനം നേടി എന്നാണ് കരുതപ്പെടുന്നത്. ഹാക്കിംഗിന് മൈക്രോസോഫ്റ്റും ഇരയായിരിക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.