സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും. രവീന്ദ്രന്‍ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. അടുത്ത ആഴ്ച വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്. ഇന്നലെ(17/12/2020) പതിമൂന്നേകാല്‍ മണിക്കൂര്‍ സമയം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു.

രവീന്ദ്രന്‍ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. വരുന്ന ആഴ്ച ആദ്യം കൂടുതല്‍ രേഖകളുമായി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 11.15 വരെ തുടര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →