ഏറ്റവും കൂടുതല്‍ കുടിയന്‍മാരുള്ളത് മദ്യ നിരോധന സംസ്ഥാനമായ ബിഹാറില്‍

ന്യൂഡല്‍ഹി: ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം ഏറ്റവും കൂടുതല്‍ കുടിയന്‍മാരുള്ളത് മദ്യ നിരോധന സംസ്ഥാനമായ ബിഹാറിലെന്ന് റിപ്പോര്‍ട്ട്. ബീഹാറില്‍ മഹാരാഷ്ട്രയേക്കാള്‍ കൂടുതല്‍ ആളുകള്‍ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ബീഹാറിലെ 15 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്‍മാരില്‍ 15.5% പേര്‍ മദ്യം ഉപയോഗിക്കുന്നു. സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ 14%വും ഗ്രാമീണ ബീഹാറില്‍ 15.8 ആണ് മദ്യ ഉപയോഗത്തിന്റെ കണക്ക്.അതേസമയം, സമാന പ്രായത്തില്‍, മഹാരാഷ്ട്രയില്‍ 13.9% പേരാണ് മദ്യം കഴിക്കുന്നത്. നഗരപ്രദേശങ്ങളില്‍ 13% പേര്‍ മദ്യം കഴിക്കുമ്പോള്‍ ഗ്രാമീണ മഹാരാഷ്ട്രയില്‍ ഇത് 14.7 ആണ്. 2016 ഏപ്രില്‍ മുതല്‍ ബീഹാറില്‍ മദ്യ വില്‍പ്പനയ്ക്കും ഉപഭോഗത്തിനും സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലും ജമ്മു കശ്മീരിലുമാണ് ഏറ്റവും കുറഞ്ഞ അളവില്‍ മദ്യ ഉപഭോഗം.മദ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും പുകയില ഉപഭോഗം വളരെ ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം