വൈദ്യുതി മേഖലയിൽ പൊതു താൽപര്യമുള്ള വിഷയങ്ങളിലെ ഇന്ത്യ-അമേരിക്ക വിവര കൈമാറ്റത്തിനുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അനുമതി

ന്യൂഡൽഹി: വൈദ്യുത മേഖലയിൽ പൊതു താല്പര്യമുള്ള വിഷയങ്ങളിലെ വിവര കൈമാറ്റം ലക്ഷ്യമിട്ട്  ഇന്ത്യ-അമേരിക്ക ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. അമേരിക്കയിലെ ഫെഡറൽ എനർജി റെഗുലേറ്ററി കമ്മീഷനുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെക്കാനുള്ള കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ശിപാർശയ്ക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

 മികച്ച മൊത്ത ഊർജ്ജ വിതരണ മേഖല സാധ്യമാക്കാനും, ശൃംഖല വൈദ്യുത വിതരണത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിയന്ത്രണ നയ രൂപരേഖയ്ക്ക് ധാരണപത്രം സഹായകമാകും

 ധാരണ പത്രത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട നടപടികൾ താഴെ കൊടുക്കുന്നു:

1. ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുകയും പരസ്പര താല്പര്യമുള്ള വിഷയങ്ങളിലെ മികച്ച മാതൃകകൾ, വിവരങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതിന് ഉള്ള അജണ്ടകൾക്ക് രൂപം നൽകുകയും ചെയ്യുക

2.ഇരു രാഷ്ട്രങ്ങളിലെയും സൗകര്യങ്ങളുടെ പ്രവർത്തനം പരിശോധിക്കാനായി കമ്മീഷണർമാർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും ആയി സന്ദർശനങ്ങൾ സംഘടിപ്പിക്കുക

3. സെമിനാറുകൾ, സന്ദർശനങ്ങൾ, പരസ്പര വിവര കൈമാറ്റം എന്നിവ സാധ്യമാകുക

4. പരസ്പര താല്പര്യമുള്ള പരിപാടികൾ വികസിപ്പിക്കുക. പ്രാദേശിക തലങ്ങളിൽ നടപ്പാക്കുക

5. ഊർജ്ജ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രഭാഷകർ, മാനേജ്മെന്റ്, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരെ ലഭ്യമാക്കുക.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1681087

Share
അഭിപ്രായം എഴുതാം