കൊല്ലം ജില്ലയില്‍ കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് പാസ്: അപേക്ഷ നല്‍കാം

കൊല്ലം: ജില്ലാ പഞ്ചായത്തിലെ  വോട്ടെണ്ണല്‍ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരുക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടക്കും. കൗണ്ടിംഗ്  മേശകള്‍ക്ക് സമീപം സ്ഥാനാര്‍ത്ഥിയോ ചീഫ് ഇലക്ഷന്‍ ഏജന്റോ നിയമിക്കുന്ന കൗണ്ടിംഗ് ഏജന്റ് മാര്‍ക്ക് പ്രവേശനം അനുവദിക്കും. ഓരോ ടേബിളിലും ഓരോ കൗണ്ടിംഗ് ഏജന്റിനെ നിയമിക്കാം. ഇതിനായി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഉപവരണാധികാരിയായ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഫോറം 12 ല്‍ അപേക്ഷ നല്‍കണം. വരണാധികാരി  ഫോറം 25 ല്‍ പാസ്സ് അനുവദിക്കും. കൗണ്ടിംഗ് അപേക്ഷ ഡിസംബര്‍ 15 ന് ബന്ധപ്പെട്ട  ഉപവരണാധികാരിക്ക്  നല്‍കാം. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9448/Kerala-Local-Body-Election.html

Share
അഭിപ്രായം എഴുതാം