റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്‍മോഹന്‍ സിങ് ശ്രദ്ധിച്ചത് സഖ്യം നിലനിര്‍ത്താന്‍, മോദിയുടെത് സ്വേച്ഛാധിപത്യശൈലി- പ്രണബ് മുഖര്‍ജി

December 12, 2020 - 11:25 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടത് താന്‍ രാഷ്ട്രപതിയായ കാലയളവിലാണെന്നും യുപിഎ സഖ്യം സംരക്ഷിക്കുന്നതിലായിരുന്നു അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ശ്രദ്ധിച്ചിരുന്നതെന്നും അന്തരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പില്‍ നിന്നുള്ള ഉദ്ധരണികളാണ് പ്രസാധകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ശൈലി ”സ്വേച്ഛാധിപത്യ”മാണെന്ന പരാമര്‍ശവും അദ്ദേഹം നടത്തുന്നുണ്ട്.ദ് പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്’ എന്ന പേരിലുള്ള ആത്മകഥയുടെ നാലാം വാല്യത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

2004ല്‍ ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 2014ലെ തിരിച്ചടി പാര്‍ട്ടിക്ക് ഒഴിവാക്കാമായിരുന്നു എന്നു കരുതുന്ന കോണ്‍ഗ്രസുകാരുണ്ട്. എനിക്ക് ആ അഭിപ്രായമില്ല. എന്നാല്‍, ഞാന്‍ രാഷ്ട്രപതിയായശേഷം പാര്‍ട്ടി നേതൃത്വത്തിനു രാഷ്ട്രീയമായ വ്യക്തത നഷ്ടമായെന്നു ഞാന്‍ കരുതുന്നു. സോണിയ ഗാന്ധിക്ക് പാര്‍ട്ടി വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായില്ല, ഡോ.സിങ് സഭയില്‍നിന്നു ദീര്‍ഘകാലം വിട്ടുനിന്നതിനാല്‍ മറ്റ് എംപിമാരുമായുള്ള വ്യക്തിപരമായ സമ്പര്‍ക്കം അവസാനിച്ചു. ഇതെല്ലാം പ്രണബ് പറയുന്നു. ഡോ. സിംഗ് സഖ്യത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍, മോദി തന്റെ ആദ്യ കാലയളവില്‍ തികച്ചും സ്വേച്ഛാധിപത്യപരമായ ഒരു ഭരണരീതി പ്രയോഗിച്ചതായി തോന്നുന്നു, സര്‍ക്കാരും നിയമസഭയും ജുഡീഷ്യറിയും തമ്മിലുള്ള കയ്‌പേറിയ ബന്ധം അതാണ് വ്യക്തമാക്കുന്നത്. ഈ ഗവണ്‍മെന്റിന്റെ രണ്ടാം ടേമില്‍ മോദിയ്ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ധാരണയുണ്ടോ കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *