റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൂറിസത്തിന്‌ സര്‍ക്കാര്‍ പ്രഖ്യപിച്ച വായ്‌പകള്‍ കിട്ടുന്നില്ലെന്ന്‌ സംരംഭകര്‍

December 11, 2020 - 9:31 pm

തിരുവനന്തപുരം: കോവിഡ്‌-19ന്റെ പാശ്ചാത്തലത്തില്‍ തകര്‍ന്നുപോയ ടൂറിസം മേലയെ പുനരുജ്ജീവിപ്പാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്‌റ്റില്‍ പ്രഖ്യാപിച്ച 455 കോടി രൂപയുടെ വായ്‌പ ബാങ്കുകള്‍ നല്‍കുന്നില്ലെന്ന്‌ സംരംഭകരുടെ പരാതി. സംരംഭകര്‍ക്ക്‌ 355 കോടിയും തൊഴിലാളികള്‍ക്ക്‌ 100 കോടിയും നല്‍കുന്നതാണ്‌ വായ്‌പ്പാ പദ്ധതി.

2500 ചെറുകിട സംരംഭകര്‍ക്ക്‌ മൂന്നുലക്ഷം രൂപ വരെയും 2500 വന്‍കിട സംരംഭകര്‍ക്ക്‌ 5 ലക്ഷം മുതല്‍ 25 ലക്ഷം വരെയും ലഭിക്കും. തിരിച്ചടവിന്‌ ആദ്യ ആറുമാസം മൊറോട്ടോറിയം കിട്ടും. ആദ്യ വര്‍ഷ പലിശയുടെ പകുതി സര്‍ക്കാര്‍ സബ്‌സിഡിയാണ്‌

എന്നാല്‍ ബാങ്കുകളെ സമീപിച്ചപ്പോള്‍ പദ്ധതി സംബന്ധിച്ച്‌ നിര്‍ദ്ദേശമൊന്നും കിട്ടിയില്ലെന്നായിരുന്നു മറുപടിയെന്ന്‌ സര്‍ക്കാരി‌ന്‌ നല്‍കിയ പരാതിയില്‍ സംരംഭകര്‍ പറഞ്ഞു. തൊഴിലാളികള്‍ക്കുളള 100 കോടിയുടെ വായ്‌പ്പാ പദ്ധതി ചിലയിടങ്ങളില്‍ കേരളാ ബാങ്കിന്റെ സഹകരണത്തോടെ തുടങ്ങിയി‌ട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *