കൊച്ചി-ലക്ഷദ്വീപ്‌ ഒഎഫ്‌സി പദ്ധതിക്ക്‌ അംഗീകാരം

ന്യൂഡല്‍ഹി: കൊച്ചിയില്‍ നിന്ന്‌ കടലിനടിയിലൂടെ ഒപ്‌ടിക്കല്‍ കേബിള്‍ ഫൈബര്‍ വലിച്ച്‌ ലക്ഷദ്വീപില്‍ അതിവേഗ ഇന്റര്‍നെറ്റും ടെലി കമ്മ്യൂണിക്കേഷന്‍ സേവനങ്ങളും ഉറപ്പാക്കുന്ന പദ്ധതിക്ക്‌ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കവരത്തി കല്‍പ്പേനി അഗരത്തി, ആന്ദ്രോത്ത്‌, മിനിക്കോയി , ബംഗാരം, ബിത്ര, ചെത്‌ലത്‌, കില്‍ത്തന്‍, കത്മദ്‌, ദ്വീപുകളെ ഒപ്‌ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിക്കുന്നതാണ്‌ പദ്ധതി. 1027 കോടി രൂപ ചെലവ്‌ വരുന്ന ഈ പദ്ധതി 5 വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാവും.

നിലവില്‍ ഉപഗ്രഹം വഴിയാണ്‌ ലക്ഷദ്വീപില്‍ ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാവുന്നത്‌. എന്നാല്‍ ഒരു ജിബി ബാന്‍ഡ്‌ വിഡ്‌ത്‌ മാത്രമായതിനാല്‍ ഇന്റര്‍നെറ്റ് ‌സേവനങ്ങള്‍ക്ക്‌ തടസം നേരിടാറുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ഒഎഫ്‌ സി വഴി അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നത്.

Share
അഭിപ്രായം എഴുതാം