മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ആക്രമണം നടത്തി 51 മുസ്ലീങ്ങളെ കൊന്ന ബ്രെന്റണ്‍ ടാരന്റ് ന്യൂസിലന്‍ഡിലേക്ക് പോകുന്നതിനുമുമ്പ് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് ഇന്ത്യാക്കാരു മുണ്ടായിരുന്നു.
റോയല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയുടെ 792 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2012വരെ പ്രാദേശിക ജിമ്മില്‍ പേഴ്സണല്‍ ട്രെയിനറായി ജോലി ചെയ്ത പ്രതി അതിനുശേഷം അദ്ദേഹം ഒരിക്കലും ശമ്പളക്കാരനായി ജോലി ചെയ്തിട്ടില്ല. പകരം പിതാവിന്റെ പണത്തില്‍ ജീവിച്ചു. പിതാവില്‍ നിന്ന് ലഭിച്ച പണവുമായി അദ്ദേഹം പല രാജ്യങ്ങളിലും പോയി. 2013ല്‍ ന്യൂസിലാന്റിലേക്കും ഓസ്‌ട്രേലിയയിലേക്കും പോയി. തുടര്‍ന്ന് 2014 മുതല്‍ 2017 വരെ ലോകമെമ്പാടു മുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. ഇതില്‍ 2015 നവംബര്‍ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ബ്രെന്റന്‍ ഇന്ത്യയില്‍ താമസിച്ചത്.
ഇന്ത്യ കൂടാതെ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ മുതലായ സ്ഥലങ്ങളിലും ബ്രെന്റന്‍ യാത്രനടത്തി. ഇതില്‍ ഉത്തരകൊറിയ ഒഴികെ ബാക്കി സ്ഥലങ്ങളിലെല്ലാം തനിച്ചായിരുന്നു യാത്ര. എന്നാല്‍ യാത്രയുടെ ലക്ഷ്യമെന്താണെന്ന് അന്വേഷണ ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല. യാത്രമദ്ധ്യേ മറ്റു ഭീകരസംഘടനകളുമായി ബ്രെന്റന് ബന്ധമുണ്ടായിരുന്നില്ല.
2017 മുതല്‍ ഭീകരാക്രമണം നടത്താന്‍ ബ്രെന്റന്‍ പദ്ധതികളിട്ടിരുന്നുവെന്നാണ് നിഗമനം.