വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

വെഞ്ഞാറമൂട്: ബൈക്ക് യാത്രിനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. പേരൂര്‍ക്കട ഐശ്വര്യ ഗാര്‍ഡന്‍ എന്‍സിസി റോഡ് പ്രഭാനിലയത്തില്‍ മനോജിന് (45)ആണ് പരിക്കേറ്റത് .

കഴിഞ്ഞ ദിവസം ഉച്ചക്ക് ബൈപ്പാസ് റോഡില്‍ കോലിയക്കോട് മില്‍ക്ക് സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം . ബൈക്ക് റോഡരുകില്‍ നിര്‍ത്തിയശേഷം സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടയില്‍ പോത്തന്‍കോടുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ബൈക്കിലുണ്ടായിരുന്ന മനോജ് ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നട്ടെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
അഭിപ്രായം എഴുതാം