ബ്രിട്ടൻ: ഫൈസർ വാക്‌സിന്‍ കോവിഡ് പകരുന്നത് എത്രത്തോളം ചെറുക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ഫൈസര്‍ കമ്പനി സി.ഇ.ഒ ആല്‍ബര്‍ട്ട് ബൗര്‍ല. 2020 ഡിസംബര്‍ അവസാനത്തോടെ ഫൈസര്‍ വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണ്‍ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാക്‌സിന്‍ വൈറസിനെ തടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി ആലോക് ശര്‍മ്മ പറഞ്ഞു.
ഫൈസറില്‍ നിന്നും ബ്രിട്ടണ്‍ വാങ്ങുന്നത് 8,00,000 ഡോസ് വാക്‌സിനാണ്. പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
അടിയന്തിരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി 2020 ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്. എന്നാൽ അനുമതി നൽകിയാലും വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രശ്നം. യുകെയിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെയാണ് ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡി.സി.ജി.ഐ) സമീപിച്ചിരിക്കുന്നത്.
ബ്രിട്ടണ് പിന്നാലെ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് തയ്യാറെടുക്കുയാണ് ബഹ്റിൻ. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് ബഹ്‍റൈന്‍ അനുമതി നല്‍കിയത്. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.

