മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 9 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കാസര്‍കോട് സ്വദേശിയായ ഇര്‍ഷാദ് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 2020 നവംബര്‍ 20ന് ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാനായിരുന്നു ഇര്‍ഷാദ്.
ഇയാളുടെ കയ്യിലുണ്ടായിരുന്ന ഇലക്ട്രോണിക്ക് സാധനങ്ങളും സ്പീക്കര്‍ ബ്ലൂടൂത്തും കസ്റ്റംസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വെളളിയാഴ്ച ഇര്‍ഷാദ് മുഹമ്മദിനെ വിളിച്ചുവരുത്തി ബ്ലൂടൂത്ത് സ്പീക്കര്‍ പൊളിച്ചപ്പോഴാണ് അതിനകത്ത് സ്വര്‍ണ്ണം കണ്ടെത്തിയത്.