ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

ആന്ധ്രപ്രദേശ് : ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. ഇവർ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്.വിഡിയോ വൈറലായതോടെ വിദ്യാർത്ഥികളെ പുറത്താക്കുകയായിരുന്നു. മൂന്നു വിദ്യാർഥികൾക്കെതിരെയാണ് നടപടി.

ക്ലാസ് മുറിയാണ് ഇവർ വിവാഹവേദിയാക്കിയത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലികെട്ടുന്നതാണ് ദൃശ്യങ്ങൾ. . നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. സുഹൃത്താണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Share
അഭിപ്രായം എഴുതാം