കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് സൗകര്യമൊരുക്കണമെന്ന് സിബിഐ.
കേസന്വേഷണം സിബിഐയ്ക്ക് വിട്ട സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സിബിഐ കത്തയച്ചു. രണ്ടാം തവണയാണ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണനാണ് തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തി ഫയല്‍ കൈമാറിയത്.
ക്രൈംബ്രാഞ്ച് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ സിബിഐക്ക് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. അതിനു മുമ്പ് ഏഴ് തവണ കേസ് ഫയല്‍ ആവശ്യപ്പെട്ട് സിബിഐ കത്ത് നല്‍കിയിരുന്നെങ്കിലും സുപ്രിംകോടതിയില്‍ നിയമ നടപടി തുടരുന്നതായി ചൂണ്ടിക്കാട്ടി ഫയല്‍ ക്രൈം ബ്രാഞ്ച് നൽകാൻ തയാറായില്ല