ന്യൂയോർക്ക്: ചന്ദ്രനിലേക്കുള്ള വിനോദയാത്രയ്ക്കും ചൊവ്വയിൽ കുടിയേറി നഗരങ്ങളുണ്ടാക്കുന്നതിനും പദ്ധതിയിട്ട സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് പുതിയ ഒരു ഉദ്യമത്തിനു കൂടി പദ്ധതിയിടുന്നു. റിമോട്ട് കൺട്രോളുകൾ ഉപയോഗിച്ച് ഒരു കാർ റേസ് നടത്തുക. റിമോട്ടുകൾ ഭൂമിയിലും കാറോട്ടം അങ്ങ് ചന്ദ്രനിലും ആയിരിക്കുമെന്ന് മാത്രം.
വിദൂര നിയന്ത്രിത കാർ റാലിക്കായി ചന്ദ്രന്റെ ഉപരിതലത്തിലേക്ക് മക്ലാരൻ, ഫെരാരി, ബിഎംഡബ്ല്യു എന്നിവയുടെ ഫ്രാങ്ക് സ്റ്റീഫൻസൺ രൂപകൽപ്പന ചെയ്ത വാഹനങ്ങൾ വിക്ഷേപിക്കാൻ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് പദ്ധതിയിട്ടു കഴിഞ്ഞു.
2021 ഒക്ടോബറിൽ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ കാറുകൾ ബഹിരാകാശത്തേക്ക് അയക്കുമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു.
രണ്ട് വാഹനങ്ങൾ ഭാഗികമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഹൈസ്കൂൾ വിദ്യാർത്ഥികളുടെ രണ്ട് ടീമുകൾ റേസിൽ പങ്കെടുക്കുമെന്ന് സ്പേസ് എക്സ് പ്രസ്താവനയിൽ പറയുന്നു.