‘മന്‍ കി ബാതിന്‍’ പ്രധാനമന്ത്രി പരാമര്‍ശിച്ച രാകേഷ് എന്ന നായ മരണപ്പെട്ടു; കരളിനും വൃക്കയ്ക്കും അണുബാധയുണ്ടായതാണ് മരണ കാരണം

മീററ്റ്​: പ്രധാനമ​ന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാതിന്‍’ പരാമര്‍ശിച്ച രാകേഷ് എന്ന നായ അന്ത്യശ്വാസം വലിച്ചു. മന്‍ കി ബാതില്‍ കോവിഡ്​ കാലത്ത്​ അനാഥനായ നായയെ ഉത്തര്‍പ്രദേശ്​ പൊലീസിന്റെ പി.എ.സി വിഭാഗം സംരക്ഷിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.

അഞ്ചുവയസ്സ്​ പ്രായമുള്ള നായയെ ഔദ്യോഗിക ബഹുമതികളോടെ പൊലീസുകാര്‍ കുഴിച്ചുമൂടി. ലോക്​ഡൗണ്‍ കാലത്ത്​ ഒറ്റപ്പെട്ടു പോയ നായയെ പൊലീസുകാര്‍ ​ഭക്ഷണവും മറ്റും നല്‍കി പരിപാലിച്ച്‌​ വരുകയായിരുന്നു.

Share
അഭിപ്രായം എഴുതാം