കോഴിക്കോട്: കൂരാച്ചുണ്ട് കൈതക്കൊല്ലിയില്‍ കെഎസ്‌ഇബി പോസറ്റില്‍ നിന്ന് വീണ് ലൈന്‍മാന്‍ മരിച്ചു. ആനമലയില്‍ വീട്ടില്‍ മോഹനന്‍ (52) ആണ് മരിച്ചത്. ജോലിക്കിടെ രണ്ടുമണിയോടെയാണ് മോഹനന്‍ പോസറ്റില്‍ നിന്ന് വീണത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
മോഹനന്‍റെ വീട്ടിലെ കിടക്കമുറിയില്‍ കഴിഞ്ഞമാസം രണ്ട് കാട്ടുപന്നികള്‍ കയറിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് പന്നികളെ വെടി വെച്ചു കൊല്ലുകയായിരുന്നു.