ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: വെമ്പായത്ത് ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പഞ്ചായത്തിലെ വേറ്റിനാട് വാര്‍ഡിലെ ഡി.ബിനുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകളും ബിനുവിന്റെ ഇരുചക്രവാഹനവും അടിച്ച് തകര്‍ത്തു. 1-12-2020 ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നത്. അക്രമി സംഘത്തെ അറിയില്ലന്നും പ്രദേശത്ത് രാഷ്ട്രീയ വിരോധം ഇല്ലെന്നും ബിനു പറഞ്ഞു.

വാടക വീട്ടിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Share
അഭിപ്രായം എഴുതാം