ലോകാരോഗ്യ സംഘടനയുടെ ലോക മലേറിയ റിപ്പോർട്ട് 2020: രോഗവ്യാപനം കുറയ്ക്കുന്നതിൽ ഇന്ത്യ തുടർച്ചയായി നിർണായക പുരോഗതി നേടി

ന്യൂ ഡൽഹി: മലേറിയ രോഗവ്യാപനം കുറയ്ക്കുന്നതിൽ ഇന്ത്യ നിർണായക പുരോഗതി നേടിയതായി  ലോകാരോഗ്യ സംഘടന പുറത്തിറക്കിയ 2020ലെ ലോക മലേറിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.  രോഗബാധ  കൂടുതലുള്ള രാജ്യങ്ങളിൽ വെച്ച്, 2019 ൽ രോഗ നിരക്ക് കുറഞ്ഞ ഒരേയൊരു രാജ്യമാണ് ഇന്ത്യ. 2018 നെ അപേക്ഷിച്ച്  2019 ൽ 17.6% കുറവാണ് രേഖപ്പെടുത്തിയത്.ആയിരം പേരിലെ വാർഷിക രോഗ നിരക്ക് ( Annual Parasitic Incidence (API),2018 ൽ 27.6  ശതമാനവും 2019ൽ  18.4 ശതമാനവും കുറഞ്ഞു.

പ്രാദേശിക അടിസ്ഥാനത്തിലും രോഗവ്യാപന നിരക്കിൽ ഇന്ത്യയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.(20 ദശലക്ഷത്തിൽ നിന്നും ആറ് ദശലക്ഷം ആയി കുറഞ്ഞു). 2000 മുതൽ 2019 വരെയുള്ള കാലയളവിൽ, രോഗികളുടെ എണ്ണം 71.8%വും,മരണം 73.9%വും  കുറഞ്ഞു.

2000 മുതൽ(20,31,790 കേസുകൾ,932മരണം) 2019(3,38,494 കേസുകൾ,77 മരണം) വരെയുള്ള കാലയളവിൽ, രോഗബാധ നിരക്ക് 83.4% വും,മരണ നിരക്ക് 92 ശതമാനവും  കുറഞ്ഞു . ഇതിലൂടെ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളിലെ   ആറാമത് ലക്ഷ്യം  കൈവരിക്കാനായി.

 മലേറിയ കേസുകളുടെ എണ്ണം ഓരോ വർഷവും  കുറഞ്ഞുവരുന്നതായി കാണാം. രോഗ ബാധിതരുടെ എണ്ണവും മരണവും, 2019 ൽ (3,38,494 കേസുകൾ,77 മരണം) യഥാക്രമം 21.27% വും,20% വും ആയി  കുറഞ്ഞു. 2018 ൽ 4,29,928 കേസുകളും, 96 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.2020 ഒക്ടോബർ വരെ രേഖപ്പെടുത്തിയ ആകെ മലേറിയ കേസുകളുടെ എണ്ണം(1,57,284) 2019ൽ (2,86,091) സമാന കാലയളവിനെക്കാൾ,45.02%  കുറവാണ്.

Share
അഭിപ്രായം എഴുതാം