കെഎസ്‌എഫ്‌ ഇ യ്‌ക്കുണ്ടായ വളര്‍ച്ച ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന്‌ ചെയര്‍മാന്‍ ഫിപ്പോസ്‌ തോമസ്‌.

പത്തനംതിട്ട: കെഎസ്‌എഫ്‌ ഇ യില്‍ വിജിലന്‍സ്‌ നടത്തിയ പരിശോധന കെഎസ്‌എഫ്‌ ഇ യുടെ വിശ്വാസ്യത കൂട്ടാന്‍ ഇടയാക്കിയെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഫിലിപ്പോസ്‌ തോമസ്‌. പത്തനം തിട്ടയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനയില്‍ നിസാരമായ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ കൂടതലെന്തെങ്കിലും ഉണ്ടെന്ന്‌ വിജലന്‍സ്‌ പറഞ്ഞാല്‍ അത്‌ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീഴ്‌ചകള്‍ ഉണ്ടെങ്കില്‍ തിരുത്തും. ചില ബ്രാഞ്ച്‌ മാനേജര്‍മാര്‍ക്ക്‌ വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടാവാം. 50,000 കോടി രൂപയാണ്‌ കെഎസ്‌എഫ്‌ ഇയുടെ വാര്‍ഷിക ഇടപാട്‌. വിജിലന്‍സ്‌ കണ്ടെത്തിയെന്ന്‌ പറയുന്ന ക്രമക്കേടുകള്‍ പൊതുവായുളള അനുമാനങ്ങളാണ്‌. ട്രഷറി ഡെപ്പോസിറ്റ്‌ കൊടുക്കാതെ ചിട്ടി തുടങ്ങിയിട്ടില്ല. മുടങ്ങിയ ചിട്ടിക്കുപകരം ആളെ ചേര്‍ക്കാന്‍ കെഎസ്‌ എഫ്‌ഇ ശ്രമിക്കുന്നുണ്ട്‌. ഒരിക്കലെങ്കിലും ഒരാളുടെ ചെക്ക്‌ മടങ്ങിയാല്‍ പിന്നെ അയാളില്‍ നിന്ന് ചെക്ക്‌ സ്വീകരിക്കില്ല.

ചെക്ക് വാങ്ങി ലേലത്തില്‍ പങ്കെടുപ്പിക്കുന്നുവെന്നത്‌ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ചെയ്യുന്ന രീതിയാണ്‌. ഇത്‌ നല്ല ബിസിനസ്‌ ബന്ധത്തിന്‍റെ ഭാഗമാണ്‌. പരിശോധന നടന്ന 36 ബ്രാഞ്ചിലും സ്വര്‍ണ്ണം സൂക്ഷിച്ചത്‌ സ്വന്തം ലോക്കറിലാണ്. ‌ ബിസിനസിലും ചിട്ടിയിലും കെഎസ്‌എഫ്‌ ഇ യ്ക്കുണ്ടായ വളര്‍ച്ച ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന്‌ അദ്ദഹം പറഞ്ഞു. മള്‍ട്ടി ഡിവിഷന്‍ കുത്തകയായിരുന്ന ചില സ്വകാര്യ കുത്തകകള്‍ക്ക്‌ ചില ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. അവര്‍ മദ്ധ്യമങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന്‌ ഫിലിപ്പോസ്‌ തോമസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →