മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയെ തുടർന്നെന്ന് ആരോപണം, മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയെ ചികിത്സിച്ച ഡോക്ടർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മറഡോണയുടെ അഭിഭാഷകനും കുടുംബവും ആരോപിച്ചിരുന്നു. ആവശ്യമായ വിധത്തില്‍ ചികിത്സയും മരുന്നും ലഭിച്ചിരുന്നില്ലെന്നാണ് ആരോപണം. ആരോപണത്തെ തുടര്‍ന്ന് സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും റെയ്ഡ് നടത്തി.

മറഡോണ ടിഗ്രെയിലുള്ള വീട്ടില്‍ ചികിത്സ തേടിയത് സംബന്ധിച്ചാണ് അദ്ദേഹത്തിന്റെ പെണ്‍മക്കളായ ഡാല്‍മ, ജിയാനിന, ജാന എന്നിവര്‍ അന്വേഷണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അഭിഭാഷകന്‍ മോര്‍ല ആവശ്യപ്പെട്ടു. ഹൃദസ്തംഭനമുണ്ടായപ്പോള്‍ ആംബുലന്‍സ് എത്താന്‍ അരമണിക്കൂറിലേറെ വൈകിയെന്നാണ് അഭിഭാഷകന്റെ ആരോപണം.

നബംബര്‍ 25 നാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11ന് വീട്ടിലെത്തിയെങ്കിലും 25നു മരണപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →