കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പു നല്‍കി. വിവിധ ജില്ലകളില്‍ യെല്ലോ ഓറഞ്ച്‌‌ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിന്‌ പത്തനംതിട്ട ഇടുക്കി ജില്ലകളിലും, ഡിസംബര്‍ 2ന്‌ തിരുവനതപുരം കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുസാദ്ധ്യയുണ്ട്‌ എന്നാണ്‌ പ്രവചനം. 24 മണിക്കൂറില്‍ 115.6 മി.മിമുതല്‍ 204.4 മിമി വരെ മഴ ലഭിക്കുമെന്നാണ്‌ ‌ സൂചന. ഈ ജില്ലയ്ക്ക്‌ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

ഡിസംബര്‍ ഒന്നിന്‌ തിരുവനന്തപുരം, കൊല്ലം കോട്ടയം ഡിസംബര്‍ 2ന്‌ ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിലും യെല്ലോഅലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5മിമി. മുതല്‍ 115.5 മിമി. വരെ മഴലഭിക്കും. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്‌, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ തഴ്‌ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതകളുളള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുളളവര്‍ അതീവ ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി പ്രഖ്യാപിച്ചിട്ടുളള ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും ഉണ്ട്‌.

അതിശക്തമായ മഴ മുന്നറിയിപ്പുളള പ്രദേശങ്ങളില്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച്‌ മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട്‌ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്‌. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗ ലക്ഷണമുളളവര്‍, കോവിഡ്‌ ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുളളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുകാറ്റഗറികളിലായി ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ്‌ തീരുമാനം.

ദുരന്ത സാധ്യതയുളള പ്രദേശങ്ങളില്‍ എമര്‍ജന്‍സി കിറ്റ് ‌തയ്യാറാക്കി വെക്കണം, മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കാനോ, മീന്‍ പിടിക്കാനോ, കുളിക്കാനോ ആയി ജലാശയങ്ങളിലേക്ക്‌ പോകരുത്‌, ജലാശയങ്ങള്‍ക്കു മുകളില്‍ കയറി കാഴ്‌ചകാണുകയോ, സെല്‍ഫിയെടുക്കുകയോ ചെയ്യരുത്‌. അണക്കെട്ടുകള്‍ക്കുതാഴെ താമസിക്കുന്നവര്‍ വെളളം പുറത്തേക്ക്‌ തുറന്നുവിടുന്ന സാഹചര്യമുണ്ടായാല്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം, മലയോര മേഖലയിലുളളവര്‍ രാത്രി സഞ്ചാരം ഒവിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം