ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: സൗജന്യ കൊവിഡ് വാക്‌സിനെന്ന വാഗ്ദാനവുമായി ബിജെപി

ഹൈദരാബാദ്: ഡിസംബര്‍ ഒന്നിന് നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) വോട്ടെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി സൗജന്യ കോവിഡ് പരിശോധന നടത്തുമെന്നും വാക്‌സിന്‍ വിതരണം ചെയ്യുമെന്നും തെലങ്കാന ബിജെപിയുടെ വാഗ്ദാനം.ജിഎച്ച്എംസി വോട്ടെടുപ്പിനുള്ള പാര്‍ട്ടി പ്രകടന പത്രികയിലാണ് ഇക്കാര്യം പറയുന്നത്.

”കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെട്ടതെന്ന് തെലങ്കാനയില്‍ ഞങ്ങള്‍ കണ്ടു, സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷത്തോളം ചികിത്സയ്ക്കായി ചെലവഴിക്കുന്നു, അതിനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി പ്രതിരോധ കുത്തിവയ്പ്പ് സുഗമമാക്കാന്‍ ജിഎച്ച്എംസി പൂര്‍ണ്ണമായും രംഗത്തിറങ്ങും. വാക്‌സിനും പരിശോധനയ്ക്കുമായി ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ പോകേണ്ടതില്ല. ‘- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു:

ഹൈദരാബാദ് മെട്രോ ഉള്‍പ്പെടെ എല്ലാത്തരം ഗതാഗതത്തിലും വനിതാ യാത്രക്കാര്‍ക്ക് സൗജന്യ യാത്രയും വാഗ്ദാനത്തിലുണ്ട്. പ്രതിമാസം 100 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാമെന്നും പാര്‍ട്ടി പറയുന്നു.ഗ്രേറ്റര്‍ ഹൈദരാബാദ് പ്രദേശത്തെ വെള്ളപ്പൊക്ക ദുരിതബാധിത കുടുംബങ്ങള്‍ക്ക് 25,000 രൂപയും പാര്‍ട്ടി വാഗ്ദാനം ചെയ്തു. സര്‍ക്കാരില്‍ നിന്ന് 10,000 രൂപ ലഭിച്ചവര്‍ക്ക് 15,000 രൂപ കൂടി ലഭിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.

Share
അഭിപ്രായം എഴുതാം