പഴയ ആഘോഷത്തിന്റെ ഓർമ്മകളുമായി മേഘ്ന രാജ്

‘അന്നത്തെ ആഘോഷത്തിൽ ചിരഞ്‍ജീവി സര്‍ജയ്‌ക്കൊപ്പമുള്ള ഫോട്ടോയും അന്നത്തെ ഓർമ്മകളുമായി മേഘ്‍ന രാജ് .

മലയാളിക്ക് ഇപ്പോള്‍ സ്വന്തം കുടുംബത്തിലെ ആളെന്ന പോലെയാണ് മേഘ്‍ന രാജും മേഘ്‍ന രാജിന്റെ ഭര്‍ത്താവ് അന്തരിച്ച നടൻ ചിരഞ്‍ജീവി സര്‍ജയും. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേഘ്‍നയുടെയും ചിരഞ്‍ജീവി സര്‍ജയുടെയും പഴയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പലരും ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം ഉള്‍ക്കൊള്ളാനാകിതിരിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവിന്റെ ആഗ്രഹമനുസരിച്ച് ചിരിച്ചുകൊണ്ട് ജീവിക്കാനാണ് ശ്രമമെന്ന് ആയിരുന്നു മേഘ്‍ന രാജ് പറഞ്ഞത്.

ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ആരാധകര്‍ ചെയ്യുന്ന ആര്‍ട്ട് വര്‍ക്കുകളും മേഘ്‍ന ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോള്‍, അനിയൻ ധ്രുവ സര്‍ജയുടെ വിവാഹത്തിന് എടുത്ത ഫോട്ടോയാണ് മേഘ്‍ന രാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത്. അടുത്തിടെയായിരുന്നു മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍ജയ്ക്കും കുഞ്ഞ് പിറന്നത്.

ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയാണ് കുഞ്ഞ് ജനിച്ച കാര്യം അറിയിച്ചത്. ചിരഞ്‍ജീവി സര്‍ജയുടെ പ്രതിരൂപമെന്ന പോലെയാണ് കുഞ്ഞിനെ കാണുന്നത്.കുഞ്ഞ് ജനിക്കും മുന്നേയുള്ള ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു.

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കാനുള്ള തീരുമാനത്തിലാണ് കുടുംബാംഗങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →