കോവിഡ് രോഗികൾക്ക് തപാൽ വോട്ട്, 29 മുതൽ പട്ടിക തയ്യാറാകും

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് തപാൽ വോട്ട് സംവിധാനം ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

അവസാന ദിവസം കോവിഡ് ബാധിക്കുന്നവർക്കും പ്രത്യേക വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തും . ഇതിനായി പ്രത്യേക ബാലറ്റ് പേപ്പറും ഒരുക്കും.

ഇവരെ സ്പെഷ്യൽ വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഇവരുടെ പട്ടിക തയ്യാറാക്കാൻ ജില്ലാ ആരോഗ്യ ഓഫീസർമാരെ ചുമതലപ്പെടുത്തും.

കോവിഡ് പോസിറ്റീവാകുന്നവരും ക്വാറന്റൈനിൽ ഇരിക്കുന്നവരും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിനായി പ്രത്യേക ഓഫീസറെ ജില്ലാ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കും. വോട്ടെടുപ്പിന്റെ തലേ ദിവസം വൈകിട്ട് മൂന്നു വരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമായിരിക്കും തപാൽ വോട്ട് .അതിന് ശേഷം രോഗ ബാധിതനാക്കയോ ക്വാറന്റൈനിലാക്കുകയോ ചെയ്താൽ നേരിട്ട് വോട്ട് അനുവദിക്കും.

Share
അഭിപ്രായം എഴുതാം